ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികള്‍ വന്‍ റാക്കറ്റെന്ന് സിബിഐ. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്ററുകളിലാണ് തട്ടിപ്പ് നടന്നത്. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ ഇന്ന് എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയില്‍ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്.
അഡ്മിറ്റ് കാർഡിലെ പടം മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഡൽഹി, ഹരിയാന പരീക്ഷാ സെന്‍ററുകളിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ വർഷവും ഇതേ റാക്കറ്റിലുള്ളവർ തന്നെ അറസ്റ്റിലായെന്നാണ് വിവരം. 13 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഡ്മിറ്റ് കാർഡിലെ ഫോട്ടോ അടക്കം മാറ്റി റാക്കറ്റിലുള്ളവർ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷ എഴുതാൻ എത്തിയെന്നാണ് കണ്ടെത്തൽ. പല സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം വിവിധ സെന്‍ററുകളിൽ ഇവർ പരീക്ഷയെഴുതിയെന്നാണ് കണ്ടെത്തൽ. സിബിഐയുടെ എഫ്‌ഐആറിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നതും.