സ്പായിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതി ; അന്വേഷണച്ചുമതല എറണാകുളം സെന്‍ട്രല്‍ അസി.കമീഷണര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്രയിലെ സ്വകാര്യ സ്പായിലെ ജീവനക്കാരിയെ സ്ഥാപനത്തിന്റെ ഉടമയും കസ്റ്റമറും പീഡിപ്പിച്ചെന്ന പരാതില്‍ അന്വേഷണച്ചുമതല എറണാകുളം സെന്‍ട്രല്‍ അസി.കമീഷണര്‍ക്ക്. എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമം പ്രകാരമുള്ള വകുപ്പുകൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് അന്വേഷണച്ചുമതല എ.സിക്ക് നല്‍കിയത്. മേയ് 10നാണ് യുവതി പൊന്നുരുന്നിയിലെ സ്ഥാപനത്തില്‍ നടന്ന അതിക്രമത്തിനെതിരെ വൈക്കം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വൈക്കം പോലീസ് പരാതി കടവന്ത്ര പോലീസിന് കൈമാറുകയായിരുന്നു.

ഇതിനിടെ ഉടമ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയെങ്കിലും കോടതി തള്ളി. ഉടമകളില്‍ ഒരാളായ സ്ത്രീയോട് പരാതിപ്പെട്ടെങ്കിലും ഇതൊക്കെ സ്ഥാപനങ്ങളില്‍ സാധാരണമല്ലേ എന്ന മറുപടിയാണ് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗം, സ്ത്രീയുടെ അന്തസ്സിനെ ഹനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...

സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നു ; വീണ്ടും...

0
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ വീണ്ടും...