സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നു ; വീണ്ടും പ്രതികരണമായി പെൻഗ്വിൻ ഹൗസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ വീണ്ടും പ്രതികരണമായി പെൻഗ്വിൻ ഹൗസ്. ‘ബിലോങിംഗ്’ എന്ന പുസ്തകത്തിൽ നിന്ന് ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് വ്യക്തമാക്കി. കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി പലവട്ടം ചർച്ചകൾ നടത്തിയത്. അഭിഭാഷകരുടെ നിർദ്ദേശങ്ങളെ ഒടുവിൽ സോണിയ ഗാന്ധി എതിർക്കുകയായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് പറയുന്നു. ഗൽവാൻ സംഘർഷം, മോദിയുടെ ചില ഭരണവിഷയങ്ങൾ, ആർഎസ്എസിനെ കുറിച്ചുള്ള പരാമർശം എന്നിവയിൽ അഭിഭാഷകർ എതിർപ്പ് ഉന്നയിച്ചു എന്നാണ് സൂചന. ഇന്ത്യയിലെ കലാപങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയും കുറിച്ചുള്ള ഭാഗങ്ങളിലും തിരുത്തൽ നിർദ്ദേശിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചെന്ന് കോൺഗ്രസ് ആരോപിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് പെൻഗ്വിൻ ഹൌസ് നിർദേശം നൽകിയെന്ന് കോൺ​ഗ്രസ് നേതാവ് അശോക് ​ഗെലോട്ട് ആരോപിച്ചിരുന്നു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ​ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്നും അശോക് ​ഗെലോട്ട് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഗ്വിൻ ഹൗസ് തങ്ങളുടെ ഭാഗം വ്യക്തമാക്കി വീണ്ടും രംഗത്ത് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....