ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധന ദിനമായി ആചരിക്കാനുള്ള ഉത്തരവ് റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധന ദിനമായി ആചരിക്കാനുള്ള ഉത്തരവ് റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം. വാഹന നിയന്ത്രണ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും.നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാൻ നൽകി ഹരജി നൽകിയിരുന്നു. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു.അതേസമയം ലക്ഷദീപിലെ വിവിധ ദ്വീപുകളിൽ മദ്യ വിതരണത്തിന് അനുമതി നൽകിയ ഭരണകൂടത്തിന്‍റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് എൻസിപി ശരത് പവാർ ലക്ഷദ്വീപ് ഘടകം. ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ദ്വീപ് ജനതയുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കണമെന്നാണ് ആവശ്യം. ഉത്തരവിന് പിന്നിൽ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ടൂറിസം വികസനത്തിന്‍റെ പേരിൽ മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ലക്ഷദ്വീപ് ഘടകം വാർത്താക്കുറിപ്പിൽ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...