കോന്നി : രാജ്യത്ത് ഫാസിസത്തിന്റെ കടന്നുവരവ് ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കോന്നിയിൽ ഇപ്റ്റ ജില്ലാ സമ്മേളനം കോന്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ പങ്ക് വഹിച്ചവർ ആണ് കലാകാരന്മാർ. സമൂഹത്തിൽ ജാതി മത വർണ്ണ വർഗ്ഗ വത്യാസമില്ലാതെ മനുഷ്യരെ കൂട്ടി യോജിപ്പിക്കാൻ കലാകാരൻമാർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ജന്മിത്വത്തിനും അനാചാരങ്ങൾക്കും എതിരെ പോരാടിയവർ ആണ് കലാകാരൻമാർ. വർഗീയത ഇന്ന് മനുഷ്യന്റെ ഉള്ളിൽ കുത്തി നിറക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
സംഗീതത്തിനും വരയ്ക്കുന്ന ചിത്രങ്ങൾക്കും വരെ വർഗീയതയും ജാതി ചിന്തയും അടിച്ചേൽപ്പിക്കുകയാണ് രാജ്യത്ത് ബി ജെ പി ചെയ്യുന്നത്. അക്ഷരങ്ങൾക്ക് ജാതിയും മതവും കൽപ്പിക്കുകയാണ് ഫാസിസ്റ്റ് ശക്തികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ ആർ ശരത്ചന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. കോന്നിയൂർ ബാലാജി,കോന്നിയൂർ ബാലചന്ദ്രൻ തുടങ്ങിയവരെ ചിറ്റയം ഗോപകുമാർ ആദരിച്ചു.
സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ കൗൺസിൽ അംഗം എ ദീപുകുമാർ, ലക്ഷ്മി മംഗലത്ത്, ഇപ്റ്റ ജില്ലാ സെക്രട്ടറി മാത്യു തോമസ്, ചിറ്റാർ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ മാത്യു തോമസ് ( സെക്രട്ടറി),അഡ്വ ആർ ശരത് ചന്ദ്ര കുമാർ(പ്രസിഡണ്ട്)എന്നിവരെയും ഇരുപത്തിയഞ്ച് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.