യുവാവിന്‍റെ തല ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാസങ്ങള്‍ക്കുമുമ്പുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പകയെത്തുടര്‍ന്ന് യുവാവിന്‍റെ തല ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്ത് അറസ്റ്റില്‍. കല്ലൂപ്പാറ ചെങ്ങരൂര്‍ അടവിക്കമല കൊച്ചുപറമ്പില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ശരത് കൃഷ്ണ(32)നാണ് ഗുരുതര പരിക്കേറ്റത്. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് ജോ വര്‍ഗീസാ (വിനീത്- 32) ണ് അറസ്റ്റിലായത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

പ്രതി ജോ ക്ലബ്ബിന്‍റെ നിലവിലെ പ്രസിഡന്‍റും ശരത് മുന്‍ പ്രസിഡന്‍റുമാണ്. കുറച്ച്‌ മാസങ്ങള്‍ക്കു മുമ്പ് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വിരോധത്താല്‍ പുതുശ്ശേരി എം.ജി.ഡി. സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ വിളിച്ചു കൊണ്ടുപോയി ബാറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബാറില്‍ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണില്‍ വീട്ടിലേക്ക് വിളിച്ചതാണ് ഇയാളെ പിടികൂടാന്‍ ഇടയായത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...