തിരുവനന്തപുരം : 5% ജിഎസ്ടി വാങ്ങില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വര പോലെയായി. പ്രഖ്യാപനം നടത്തുമ്പോൾ തന്നെ സപ്ളൈകോയിൽ അടക്കം അഞ്ച് ശതമാനം ഈടാക്കുന്നത് തുടർന്നു. അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തുമെന്ന വിജ്ഞാപനം പിൻവലിച്ചതുമില്ല. സംസ്ഥാന നിലപാട് അനുസരിച്ചത് വൻകിടകടകളിൽ വിൽക്കുന്ന പാക്ക് ചെയ്ത ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമായിരിക്കും. ചെറുകിട കടകളിൽ ജി എസ് ടി ഇല്ലതാനും. ഒരേ ഉത്പന്നങ്ങൾക്ക് ഒരേ വിപണിയിൽ രണ്ട് വില ഉണ്ടാകുമെന്ന് ചുരുക്കം.
പ്രഖ്യാപനം നടത്തുമ്പോൾ തന്നെ സപ്ളൈകോയിൽ അടക്കം അഞ്ച് ശതമാനം ഈടാക്കുന്നത് തുടർന്നു. അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തുമെന്ന വിജ്ഞാപനം പിൻവലിച്ചതുമില്ല. ധനമന്ത്രി നടത്തിയ വിശദീകരണമാകട്ടെ ആശയക്കുഴപ്പം കൂട്ടി. ചുരുക്കത്തിൽ ഒഴിവാക്കി എന്ന് ധനമന്ത്രി പറയുന്നത് കുടുംബശ്രീ അടക്കമുള്ള ചെറുകിട ഇടത്തരം കച്ചവടക്കാർക്ക് മാത്രമെന്ന്. പക്ഷേ ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ള കച്ചവടക്കാർക്കും,രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിടക്കാരും നേരത്തെ തന്നെ ഈ ജിഎസ്ടിക്ക് പരിധിക്ക് പുറത്താണെന്നുള്ളതാണ് വാസ്തവം.
40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർക്കു നിലവിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. ഒന്നരക്കോടിയിൽ താഴെയാണു വിറ്റുവരവെങ്കിൽ റജിസ്ട്രേഷൻ എടുക്കണമെങ്കിലും നികുതി പിരിക്കേണ്ട ആവശ്യമില്ല. ചെറുകിടക്കാരും കുടുംബശ്രീക്കാരും ഇൗ 2 ഗണത്തിൽപെടുമെന്നതിനാൽ നിയമപ്രകാരം ഇവർ വിൽക്കുന്നവയ്ക്കും ഉൽപാദിപ്പിക്കുന്നവയ്ക്കും നികുതി ബാധകമല്ല. അതിനാൽ, ഇവരെ നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഫലത്തിൽ വിപണിയിൽ ഒരു മാറ്റവും സൃഷ്ടിക്കില്ല.