തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ഇന്ന് നൂറു ദിനം പിന്നിടുന്നു. വിഡി സതീശൻ സർക്കാരിൻെറ ഏറ്റവും ജനകീയ പദ്ധതിയായി തൂഫാൻ മാറി കഴിഞ്ഞു. ലഹരി സംഘങ്ങളെ പിടികൂടുന്നതിനിടെ വിവാദങ്ങളും തൂഫാനുണ്ടാക്കി. രണ്ടാം ഘട്ടത്തിൽ തൂഫാൻ ആഞ്ഞടിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നഗര-ഗ്രാമ ഭേദമില്ലാതെ തൂഫാൻ കാറ്റ് ആഞ്ഞുവീശുന്നു. പോലീസിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമുണ്ടായപ്പോള്‍ ഇത് വരെ പിടിയിലായത് 11085 പേരാണ്. 10256 കേസുകള്‍ രജിസ്റ്റർ ചെയ്തു. ലഹരിവ്യാപകമായ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ അവരുടെ ഭാഷയിൽ തൂഫാൻ സന്ദേശമെത്തിച്ച് ആഭ്യന്തരമന്ത്രി ഇറങ്ങി. ജില്ലാ തലങ്ങളിൽ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ പോലീസ് മത്സരിച്ച് ജോലി ചെയ്തു. മലപ്പുറത്ത് എംഡിഎയുമായി മൂന്നുപേരെ പിടികൂടിയത് എടുത്ത പറയാവുന്ന നേട്ടമാണ്. തൂഫാൻ തരംഗത്തിനിടെ മുഖ്യമന്ത്രി വിഡി സതീശനുമായി അടുപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കാസർഗോർഡ് പിടികൂടിയത് വിവാദ കൊടുങ്കാറ്റുയർത്തി.
അന്വേഷണം അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പക്ഷേ തുടരന്വേഷണം നടത്തി ഒരു വിദേശി ഉള്‍പ്പെടെ ലഹരി എത്തിച്ച് പ്രതികളെ പിടികൂടി ആക്ഷേപങ്ങളെ മറികടക്കാൻ പോലീസ് ശ്രമിച്ചു. കോഴിക്കോട് ലഹരിക്കേസിൽ മൂന്നു അധ്യാപികമാർ പിടിയിലായത് ഞെട്ടലുണ്ടാക്കി. ഇതിൽ മുഖ്യപ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. മോഹൻലാൽ ഉള്‍പ്പെടെ തൂഫാൻ വാര്യരായി രംഗത്തെത്തിയപ്പോള്‍ വിവിധ മേഖലയിൽ നിന്നും തൂഫാന് വൻ കൈയടി ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തൂഫാൻെറ രണ്ടാം ഘട്ടം.






























