സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കി ; പാലക്കാട് കെഎസ് യുവിൽ കൂട്ട രാജി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കിയതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കെഎസ് യുവിൽ കൂട്ട രാജിക്കൊരുങ്ങി നേതാക്കൾ. ജില്ലാ നേതൃത്വം അറിയാതെ സംസ്ഥാന കമ്മിറ്റി ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി ഭീഷണിയുമായി നേതാക്കൾ രംഗത്തെത്തിയത്. ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സമിതി അംഗങ്ങൾ ഉൾപ്പെടെ 21 പേരാണ് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ പുന:സംഘടനാ പട്ടിക പുറത്തുവന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറു പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ജില്ലാ കെഎസ് യു രംഗത്തെത്തിയത്. ഇബ്രാഹിം ബാദുഷ കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് സഹായം നല്‍കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. ഒരാഴ്ചക്കുള്ളിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കാലിക്കറ്റ് സ൪വകലാശാല ചെയ൪പേഴ്സൺ നിതിൻ ഫാത്തിമ ഉൾപ്പെടെ കൂടുതൽ പേർ രാജി വെക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജിവെച്ച ശേഷം സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോകാനാണ് നേതാക്കളുടെ തീരുമാനം.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...