വിമാനടിക്കറ്റ് വെച്ചാണ് അപേക്ഷിച്ചത് ; ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടിയിരുന്നില്ല – വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുവൈത്തിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ ആരോ​ഗ്യമന്ത്രി വീണാജോർജ്. വിമാന ടിക്കറ്റ് ഉൾപ്പടെ വെച്ചായിരുന്നു യാത്രയ്ക്കായി കേന്ദ്രത്തിന് അപേക്ഷനൽകിയതെന്നും ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇടപെടലുകൾ നടത്തി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ അക്കാര്യങ്ങൾ കൊണ്ടുവരുന്നതിനാണ് പ്രതിനിധിയെ അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ പ്രതിനിധി അവിടെയുണ്ടാകുമ്പോൾ തീർച്ചയായും അതിന്റെ ​ഗുണം നമ്മുടെ ആളുകൾക്ക് ഉണ്ടാകുമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോകാൻ തീരുമാനിച്ചത്. മരിച്ച ഇന്ത്യക്കാരിൽ പകുതിയിലധികവും കേരളത്തിൽനിന്നുള്ളവരാണ്.

പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ കൂടുതലും മലയാളികളാണ്. അതുകൊണ്ടാണ് അവർക്കൊപ്പം നിൽക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും പോകാൻ നിശ്ചയിച്ചത്. എന്നാൽ, അനുമതി നൽകാത്ത സാഹചര്യമുണ്ടായി, മന്ത്രി പറഞ്ഞു. മനുഷ്യന്റെ കണ്ണീരിലും ദുഃഖത്തിലും ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്ന് മാനുഷികമായി ചിന്തിക്കാനും മനസ്സിലാക്കാനും കഴിയാത്ത കാര്യമാണെന്നും വീണാ ജോർജ് വിമർശിച്ചു. വ്യാഴാഴ്ച രാത്രി 9.40-നുള്ള വിമാനത്തിൽ കുവൈത്തിലേക്ക് പോകാനായി വീണാ ജോർജ് നെടുമ്പാശ്ശേരിയിൽ എത്തിയെങ്കിലും യാത്രയ്ക്കുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...