പത്തനംതിട്ട : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കസ്റ്റഡി മരണം, സ്വർണ്ണം പൊട്ടിക്കൽ, മരംമുറി കേസുകളിൽ ആരോപണ വിധേയനും ഇപ്പോൾ സസ്പെൻഷനിലായ വ്യക്തിയും ആയ ആളെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചത് ങ്കില്ലയിൽ നിന്നുള്ള മന്ത്രിയായ വീണാ ജോർജ്ജിന്റേയും സി.പി.എം ജില്ലാ സെക്രട്ടറിയുടേയും പൂർണമായ അറിവോടെയും സമ്മതത്തോടെയും ആണെന്നും ജില്ലയിലെ ക്വാറി, ക്രഷർ, മണൽ, മയക്കുമരുന്ന് സംഘങ്ങളെ സഹായിക്കുവാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സി.പി.എം ഭരണത്തിൽ മന്ത്രിയുടേയും ജില്ലാ നേതൃത്വത്തിന്റേയും ഒത്താശയോടെ ജില്ലയിൽ മാഫിയ സംഘങ്ങൾ തഴച്ചുവളരുകയാണെന്നും ഇവർക്ക് സംരക്ഷണ കവചം ഒരുക്കുവാനും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാറമടകളും ക്രഷർ യൂണിറ്റുകളും ഉള്ള ജില്ല എന്ന നിലയിൽ അവരിൽ നിന്നും മാസപ്പടി ശേഖരിച്ച് ജില്ലയിലേയും സംസ്ഥാനത്തേയും ബന്ധപ്പെട്ട ഭരണകക്ഷി നേതാക്കൾക്ക് നല്കുന്നതിനുമാണ് നിരവധി ആരോപണങ്ങൾക്ക് വിധേയനും കളങ്കിതനുമായ ഐ.പി.എസ് ഓഫീസറെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചതെന്നും ഡി.സി.സി പ്രസിസന്റ് കുറ്റപ്പെടുത്തി.
മന്ത്രിയുടേയും സി.പി.എം നേതാക്കളുടയും സാന്നിദ്ധ്യത്തിൽ ബി.ജെപി വിട്ട് സി.പി എം -ൽ ചേർന്നവരുൾപ്പെടെയുള്ളവരുടെ കൊലപാതക, ബലാത്സംഘ, മയക്കുമരുന്ന് കേസുകൾ ചൊൽപ്പടിക്ക് നില്ക്കുന്ന ഉദ്യോസ്ഥനെ ഉപയോഗിച്ച് അട്ടിമറിക്കുവാനാണ് ക്രിമിനൽ പശ്ചാത്തലമുള്ള ആളെത്തത്തെ ജില്ലയിൽ പോലീസ് മേധാവിയായി നിയമിച്ചതെന്നും ഭരണകക്ഷി എം.എൽ എ – യുടെ വെളിപ്പെടുത്തലിൽ സസ്പെന്റ് ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ ഇദ്ദേഹം മന്ത്രിക്കും ജില്ലയിലെ സി.പി.എം നേതൃത്വത്തിനും ദാസ്യവേല ചെയ്യുകകയും മാഫിയകൾ തഴച്ചുവളരുവാൻ സാഹചര്യം ഉണ്ടാകുകയും ചെ യ്യുമായിരുന്ന് എന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മന്ത്രി ഭർത്താവിന്റേയും ജില്ലയിലെ സി.പി.എം നേതാക്കളുടേയും മാഫിയ ബന്ധത്തെക്കുറിച്ചും സാമ്പത്തിക സ്റോ തസിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.