പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന ആക്രമണം; പിന്നിൽ രാഷ്ട്രീയമില്ല, പ്രതി കുപ്പി പെറുക്കി വിൽക്കുന്നയാൾ, പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് പോലീസ്..!

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിൽ ഒടുവിൽ പോലീസ്. നിലവിൽ കസ്റ്റഡിയിലുള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണെന്ന് പോലീസ് അറിയിച്ചു. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയാണെന്നാണ് സൂചന. കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്.

പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം നടന്നത്. സംശയം തോന്നിയവർ നിരീക്ഷണത്തിലായിരുന്നു. ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കെന്നാണ് നിലവിൽ നിഗമനം. ലാബ് പരിശോധനാ ഫലം വന്നാലേ വ്യക്തത വരൂ. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് നേരെത്തെ സംശയിച്ചിരുന്നു. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...