തിരുവനന്തപുരം: മറുനാടൻ മലയാളി അടച്ചുപൂട്ടിക്കുമെന്ന് ഭീഷണിയുമായി നിരന്തരം രംഗത്തുവന്ന പി വി അൻവർ എംഎൽഎയുടെ പകപോക്കൽ തുടരുന്നു. മറുനാടൻ മലയാളിയിലെ മാധ്യമപ്രവർത്തകനും അവതാരകനുമായ സുദർശ് നമ്പൂതിരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ മറുനാടൻ മലയാളി ഓഫീസിലെത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സുദർശ് നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്.
ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ ജോലിചെയ്ത വേളയിലുണ്ടായ വാർത്തയുടെ പേരിൽ കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുദർശ് നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്. കേസിന് ആധാരമായ വാർത്ത വായിച്ചതു പോലും സുദർശ് നമ്പൂതിരി ആയിരുന്നില്ല. സുമേഷ് മാർക്കോപ്പോളോ എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഈ കേസിൽ സാങ്കേതികമായി രണ്ടാം പ്രതിസ്ഥാനത്തായി സുദർശ് നമ്പൂതിരിയും. ഈ കേസിലെ ഒന്നാം പ്രതിക്കെതിരെ പോലും പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്.
ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് സുദർശ് നമ്പൂതിരി മറുനാടനിൽ ജോയിൻ ചെയ്തത്. തിരുവനന്തപുരത്തെ മറുനാടൻ മലയാളിയുടെ ഓഫീസിൽ ജോലി ചെയ്യുമ്പോഴായിരുന്നു നാടകീയമായി പോലീസ് എത്തിയത്. സ്റ്റേറ്റ്മെന്റ് എടുക്കാനെന്ന് പറഞ്ഞു കൊണ്ടു പോകുകയായിയിരുന്നു. കാക്കനാട് പോലീസ് എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും എന്നാണ് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചിരിക്കുന്നത്.
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ നിരന്തരം കേസെടുത്തു നിശബ്ദനാക്കാനുള്ള ശ്രമം പി വി അൻവറും സർക്കാറും ചേർന്ന് സംയമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കള്ളക്കേസുകൾ അടക്കം അധികാരത്തിന്റെ ബലത്തിൽ കെട്ടച്ചമക്കുകയാണ്. മറുനാടനെതിരെ സൈബർ ആക്രമണം നടത്തി അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ ഉണ്ടായിരുന്നു. ഇതിനെയെല്ലാം മറുനാടൻ അതിജീവിച്ചതോടെയാണ് നുണപ്രചരണത്തെ ചെറുത്തതിന്റെ പേരിൽ പോലീസ് നടപടിയും ഉണ്ടായിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033