ഏനാത്ത് : ഓന്തിപ്പുഴ തോടിനു കുറുകെ കാട് കയറിയിട്ടും പാലം പണിയാതെ അധികൃതര്‍. ഓന്തിപ്പുഴ തോടിനു കുറുകെ ഗതാഗതയോഗ്യമായ പാലത്തിനായാണ് ഇളങ്ങമംഗലം നിവാസികളുടെ നീണ്ടകാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി. തോട് കല്ലടയാറ്റില്‍ പതിക്കുന്ന ഭാഗത്ത് നിലവില്‍ നടപ്പാലമാണുള്ളത്. വര്‍ഷങ്ങള്‍ പഴക്കമുള്ള നടപ്പാലത്തിന്റ ഇരു ഭാഗത്തെയും അബട്ട്മെന്റ് ബലക്ഷയം നേരിട്ട നിലയിലാണ്. മൂന്നു വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പാലത്തിനായി നിര്‍മാണം തുടങ്ങിയെങ്കിലും നിര്‍മാണത്തിലെ അപാകതയും ഫണ്ട് അപര്യാപ്തതയും കാരണം നിര്‍മാണം ഉപേക്ഷിച്ചു.
തുടര്‍ന്ന് കൂടുതല്‍ തുക വകയിരുത്തി പാലം യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. വാഹന ഗതാഗത യോഗ്യമായ പാലം വരുന്നതും കണക്കിലെടുത്ത് തോടിന് കരയിലൂടെ സമീപന പാതയൊരുക്കി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. റോഡ് ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. തെരുവു വിളക്കില്ലാത്ത കാരണം വഴി നടക്കാനും കഴിയില്ല. പൊതു യാത്രാ സംവിധാനമില്ലാത്ത ഇളങ്ങമംഗലം നിവാസികള്‍ക്ക് ഏനാത്ത് കവലയില്‍ എത്താനുള്ള എളുപ്പ മാര്‍ഗമാണീ പാലം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]