പോലീസ് സ്റ്റേഷൻ കാണാനെത്തിയ സ്‌കൂൾ കുട്ടികളുടെ മുന്നില്‍ വെച്ച് സി.ഐയുടെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പോലീസ് സ്റ്റേഷൻ കാണാനെത്തിയ സ്‌കൂൾ കുട്ടികൾക്ക് മുമ്പിൽവെച്ച് സി.ഐയുടെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തിൽപ്പൊട്ടി. നവംബർ മൂന്നിന് സോഷ്യൽ വർക്കിന്റെ ഭാഗമായി പെരിങ്ങാശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാർക്കിടയിലെ പടലപിണക്കങ്ങളും ക്രമക്കേടുകളും സാമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നതിന്റെ തുടർച്ചയായിട്ടാണ് ആഴ്ചകൾ മുമ്പ് നടന്ന സംഭവവും ഇപ്പോൾ പുറത്തുവന്നത്.

കുട്ടികൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ സ്റ്റേഷന്റെ ഘടന പരിചയപ്പെടുത്തിയശേഷം ആയുധമുറി തുറന്ന് തോക്കുകളും മറ്റ് സുരക്ഷാ ആയുധങ്ങളുമെടുത്ത് പ്രദർശിപ്പിച്ചു. ഇതിനിടെ പാറാവുകാരൻ തോക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തി കൊടുത്തു.തോക്കിന്റെ ലോക്ക് വീണത് മാറ്റാൻ കഴിയാതെ വന്നതോടെ സി.ഐ. സുമേഷ് സുധാകർ തോക്ക് പാറാവുകാരനിൽ നിന്ന് വാങ്ങി പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപ്പൊട്ടുകയായിരുന്നു. ഈ സമയം വിദ്യാർത്ഥികളും സി.ഐയുടെ സമീപമുണ്ടായിരുന്നു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...