തിരുവാഭരണങ്ങള്‍ക്ക് ഇടത്താവളം ഒരുക്കുന്ന ഏക അമ്പലം ; ഇടക്കുളം അയ്യപ്പ ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

ഇടക്കുളം : എല്ലാ ദിവസവും ശരണ മന്ത്രങ്ങള്‍ മുഴങ്ങുന്ന അയ്യപ്പ ക്ഷേത്രമാണ് ഇടക്കുളം. മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുന്ന തങ്കഅങ്കിക്കും മകര സംക്രമ സന്ധ്യയില്‍ അണിയിക്കുന്ന തിരുവാഭരണങ്ങള്‍ക്കും സ്വീകരണം ഒരുക്കുന്ന അയ്യപ്പ പ്രതിഷ്ഠയുള്ള ഏക അമ്പലമാണ് ഇടക്കുളം അയ്യപ്പ ക്ഷേത്രം. പേടകങ്ങള്‍ തുറന്ന് തിരുവാഭരണങ്ങളും നേരിട്ട് തങ്കഅങ്കിയും ദര്‍ശിക്കാന്‍ ക്ഷേത്രത്തില്‍ സംവിധാനമൊരുക്കാറുണ്ട്.

ഇടക്കുളം ജംക്‌ഷനിൽ‌ മന്ദിരം–വടശേരിക്കര ശബരിമല പാതയുടെ തീരത്ത് ഷെഡ് കെട്ടിയാണ് ‌തിരുവാഭാരണ ഘോഷയാത്രയ്ക്കു മുമ്പ് സ്വീകരണം നല്‍കിയിരുന്നത്. പിന്നീട് ചെറിയ ക്ഷേത്രം പണിയുകയായിരുന്നു. കാലക്രമേണ ആ ചടങ്ങ് ഇന്നും ചെയ്തു പോരുന്നു. ഭക്തരിലേക്ക് ഭഗവാനെത്തിയെന്ന അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദേവപ്രശ്ന വിധി പ്രകാരം ക്ഷേത്രം പണിയാന്‍ തീരുമാനിക്കുകയായിരുന്നു. വാസ്തുവിദ്യാ കുലപതിയായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ രൂപകല്‍പനയിലാണ് ക്ഷേത്രം നിര്‍മിച്ചത്. ഷഡാധാര പ്രതിഷ്ഠയോടു കൂടിയ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ. ദേവി, ഗണപതി, നാഗരാജാവ് എന്നീ ഉപദേവാലയ പ്രതിഷ്ഠകളുമുണ്ട്.

ആട്ട വിശേഷങ്ങൾ
പൊങ്കാല, വിഷു, വിനായക ചതുർഥി, ഉത്രം, രാമായണ മാസാചരണം, മഹാനവമി, മണ്ഡലച്ചിറപ്പ്, ആവണി പിറപ്പ്, പൈങ്കുനി ഉത്രം, ആയില്യം പൂജ, സപ്താഹം, ഉത്സവം.
വഴിപാടുകൾ
ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, നീരാജനം, ശനിദോഷ പൂജകൾ, നെയ്യഭിഷേകം, എള്ളു പായസം, നാരങ്ങാവിളക്ക്, ഭഗവതിസേവ, വിദ്യാസൂക്താർച്ചന, സ്വയംവരാർച്ചന, രക്തപുഷ്പാഞ്ജലി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...