ഇളമണ്ണൂർ : വെള്ളം കയറി നശിച്ച കൃഷിഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വയോധികൻ നടപ്പ് തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു. കുന്നിട ജ്യോതി ഭവനിൽ രവീന്ദ്രക്കുറുപ്പാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് കനത്ത മഴയിൽ തോട് തകർന്ന് മണ്ണും ചരലും കൊണ്ട് കൃഷിയിടം നിറഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം, കൃഷി ഓഫിസർ എന്നിവരെല്ലാം അന്ന് അവസ്ഥ കണ്ട് ബോധ്യപ്പെട്ട് മടങ്ങിയെങ്കിലും ഫലമുണ്ടായില്ല. കളക്ടർക്കും ഏനാദിമംഗലം പഞ്ചായത്തിലും കൃഷിഭവനിലും രവീന്ദ്രക്കുറുപ്പ് നിവേദനം നൽകിയിരുന്നു.
കുന്നിട ജംക്‌ഷനിൽ വീടിനോടു ചേർന്ന് കിടക്കുന്ന ഈ കൃഷിയിടത്തിലെ ഉൽപന്നങ്ങൾ സ്വന്തം കടയിൽ വിൽപന നടത്തിയാണ് ഇദ്ദേഹം ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ചന്തയിൽ നിന്ന് സാധനം എത്തിച്ചാണ് കച്ചവടം നടത്തുന്നത്. നിലം പൂർവസ്ഥിതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇദ്ദേഹം നിവൃത്തിയില്ലാതെ താറാവ് വളർത്തൽ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും കൃഷി, റവന്യു, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ പറഞ്ഞു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.