കൃഷിഭൂമി നശിച്ച വയോധികനോട് അധികൃതര്‍ കനിഞ്ഞില്ല ; നിവൃത്തിയില്ലാതെ താറാവ് വളർത്തൽ ആരംഭിച്ച് കര്‍ഷകന്‍

For full experience, Download our mobile application:
Get it on Google Play

ഇളമണ്ണൂർ : വെള്ളം കയറി നശിച്ച കൃഷിഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട്  ഒരു വയോധികൻ നടപ്പ് തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു. കുന്നിട ജ്യോതി ഭവനിൽ രവീന്ദ്രക്കുറുപ്പാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് കനത്ത മഴയിൽ  തോട് തകർന്ന് മണ്ണും ചരലും കൊണ്ട് കൃഷിയിടം നിറഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം, കൃഷി ഓഫിസർ എന്നിവരെല്ലാം അന്ന് അവസ്ഥ കണ്ട് ബോധ്യപ്പെട്ട് മടങ്ങിയെങ്കിലും ഫലമുണ്ടായില്ല. കളക്ടർക്കും ഏനാദിമംഗലം പഞ്ചായത്തിലും കൃഷിഭവനിലും രവീന്ദ്രക്കുറുപ്പ്  നിവേദനം  നൽകിയിരുന്നു.

കുന്നിട ജംക്‌ഷനിൽ വീടിനോടു ചേർന്ന് കിടക്കുന്ന ഈ കൃഷിയിടത്തിലെ ഉൽപന്നങ്ങൾ  സ്വന്തം കടയിൽ വിൽപന നടത്തിയാണ് ഇദ്ദേഹം  ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ചന്തയിൽ നിന്ന് സാധനം എത്തിച്ചാണ്  കച്ചവടം നടത്തുന്നത്. നിലം പൂർവസ്ഥിതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇദ്ദേഹം നിവൃത്തിയില്ലാതെ താറാവ് വളർത്തൽ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും  കൃഷി, റവന്യു, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ പറഞ്ഞു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...