കൊടുമൺ : ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലെറ്റ് സമുച്ചയവും വിശ്രമകേന്ദ്രവും യാത്രക്കാർക്ക് തുറന്നുകൊടുക്കാതെ അധികൃതര്‍. രണ്ട് വർഷം മുമ്പ് 2020 നവംബറിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റേതായി സ്റ്റേഡിയത്തിന് തെക്ക് ഭാഗത്തായി ഉദ്ഘാടനം ചെയ്തതാണ് ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് കേന്ദ്രം. അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സർക്കാരിന്റെ പ്രാധാന്യം നൽകേണ്ട പന്ത്രണ്ടിന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി.
ഉദ്ഘാടനം ചെയ്തതല്ലാതെ ഇതുവരെയും യാത്രക്കാർക്കായി ഇവിടം തുറന്നു കൊടുത്തില്ല. ഇപ്പോൾ ഇതിന്റെ വരാന്തയിൽ പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ള അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിൽ യാത്രക്കാർക്ക് ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യവും ഉൾപ്പെടെയാണ് കൊടുമൺ പഞ്ചായത്ത് വിശ്രമകേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ സമീപത്തായി സന്ദർശകർക്ക് ലഘുഭക്ഷണമൊരുക്കി കുടുംബശ്രീ കഫേയും തുടങ്ങിയിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]