കോട്ടയം : പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി അടയ്ക്കാൻ കാരണം കെട്ടിടത്തിന്‍റെ ബലക്ഷയം. എംസി റോഡിൽ നാഗമ്പടത്ത് സേവാ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഒഴിയാൻ തീരുമാനിച്ചത്. കെട്ടിടത്തിന്‍റെ ബീമുകളിൽ വിള്ളൽ കണ്ടെത്തി. ചൊവ്വാഴ്ച കെട്ടിടം കുലുങ്ങുന്നതായി അനുഭവപ്പെടുകയായിരുന്നു. അപേക്ഷകരും ജീവനക്കാരും പരിഭ്രാന്തരായി. ഭൂമികുലുക്കമെന്നാണ് ആദ്യം തോന്നിയതെന്നു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ചില അപേക്ഷകർ പറഞ്ഞു. പുറത്തെത്തിയപ്പോൾ മറ്റുള്ളവർക്കൊന്നും അത് അനുഭവപ്പെട്ടില്ലെന്നു മനസ്സിലായി. ഇതോടെയാണു കെട്ടിടത്തിനാണു കുഴപ്പമെന്നു ബോധ്യമായത്. ഇന്നലെയും പല തവണ ഈ അനുഭവമുണ്ടായതായി ജീവനക്കാരും പറയുന്നു. ഇതോടെ ജീവനക്കാർ അധികൃതർക്കു പരാതി നൽകി. ചൊവ്വാഴ്ച തന്നെ പരിശോധന നടത്തി.
പ്രവർത്തനം ഉടനടി നിർത്തിവെയ്ക്കാനുള്ള ഉത്തരവ് ഡൽഹിയിൽനിന്നു ലഭിച്ചു. പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പു കരാർ ടാറ്റാ കൺസൽറ്റൻസി സർവീസിനാണ് (ടിസിഎസ്). പുതിയ കെട്ടിടം കണ്ടെത്തി ഓഫിസ് അപ്പാടെ അങ്ങോട്ടുമാറ്റണം. അടിസ്ഥാന സൗകര്യവും കൗണ്ടറുകളും സജ്ജീകരിക്കണം. കംപ്യൂട്ടറുകളടക്കമുള്ള യന്ത്രസാമഗ്രികളും മറ്റും പുതിയ കേന്ദ്രത്തിൽ സജ്ജമാക്കണം. മഴക്കാലത്ത് കെട്ടിടത്തിൽ വെള്ളം കയറിയെന്നും അതുകൊണ്ടാണ് താഴത്തെ നിലയ്ക്കു ബലക്ഷയം വന്നതെന്നും ജീവനക്കാർ പറയുന്നു. മുൻപും ബലക്ഷയത്തെക്കുറിച്ച് പരാതി വന്നിരുന്നെങ്കിലും അന്നു പരിശോധന നടത്തിയപ്പോൾ കുഴപ്പമില്ലെന്നാണു കണ്ടെത്തിയത്. അപേക്ഷകർ ഏറ്റവും കുറവായ സമയത്തുപോലും ജീവനക്കാരടക്കം കുറഞ്ഞതു നൂറു പേരെങ്കിലും രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന കേന്ദ്രത്തിലുണ്ടാകും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.