കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പടുത്തിയ കേസില്‍ പ്രതി ബംഗളൂരിലേക്ക് രക്ഷപെട്ടത് കിലോ മീറ്ററുകള്‍ നടന്ന്

For full experience, Download our mobile application:
Get it on Google Play

പന്തളം : കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പടുത്തിയ കേസില്‍ പ്രതി ബംഗളൂരിലേയ്ക്ക് രക്ഷപെട്ടത് കിലോ മീറ്ററുകള്‍ നടന്ന്. പ്രതി ഷൈജു സംഭവത്തിന് ശേഷം കായംകുളത്തെത്തിയത് 23 കിലോമീറ്ററോളം നടന്ന്. ബാംഗ്ലൂരിൽ പിടിയിലായ പ്രതി ഷൈജുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തിൽ മൊഴി നൽകിയത്. പുന്തല തുളസീവനം വീട്ടിൽ സജിതയാണു വെള്ളിയാഴ്ച രാത്രിയിൽ പൂഴിക്കാട് ഇരുവരും താമസിച്ചിരുന്ന വാടകവീട്ടിൽ കൊല്ലപ്പെട്ടത്. ഷൈജു വീട്ടിൽ നിന്നിറങ്ങി വലക്കടവ്-പൂഴിക്കാട് റോഡിലൂടെ നടന്നു പൂഴിക്കാട് ജംക്‌ഷനിലെത്തി. അവിടെ നിന്നു നടന്ന് ഉളവുക്കാട് പിഎച്ച്സി പരിസരത്തെത്തി. ആശുപത്രി വരാന്തയിൽ കിടന്നുറങ്ങി. പോലീസ് വാഹനങ്ങൾ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിഎച്ച്സി കെട്ടിടത്തിൽ കിടന്നതിനാൽ പോലീസിന് കാണാനായില്ല. പിന്നീട് ഇയാൾ കായംകുളം വരെയെത്തിയതും നടന്നു തന്നെ.

ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ ഷൈജു വീണ്ടും സിഗ്നൽ പരിധിക്കു പുറത്തായെങ്കിലും പോലീസ് പിൻമാറിയില്ല. ഇയാൾക്ക് എറണാകുളത്ത് ഒരു യുവതിയുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരിൽ നിന്നു ബാംഗ്ലൂർ ഹൊസൂറിലുള്ള ബന്ധുവിന്‍റെ ഫോൺ നമ്പർ ശേഖരിച്ചു. അന്വേഷണത്തിൽ ഒരു തവണ ബന്ധുവിനെ ഫോണിൽ ഇയാൾ വിളിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് അന്വേഷണം സംഘം ബംഗ്ലൂരിലേക്കു തിരിക്കുകയായിരുന്നു. മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പന്തളം സ്റ്റേഷനിലെത്തിയിട്ടുള്ളതിനാൽ പോലീസ് സംഘത്തെ കണ്ടപ്പോൾ ഷൈജു തിരിച്ചറിഞ്ഞു. രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് വളരെ ശ്രമകരമായി ഇയാളെ കീഴ് പ്പെടുത്തി. ‍

ഫെയ്സ്ബുക്കിലൂടെയും മറ്റും പരിചയപ്പെട്ട ശേഷം സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പ്രതിയുടെ രീതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബന്ധം തുടരുന്നതിനിടയിൽ ഇവരിൽ നിന്നു പണവും സ്വർണവും കൈക്കലാക്കിയിരുന്നു. മാറി മാറി ലോഡ്ജുകളിൽ താമസിക്കുന്ന ഇയാൾ മുറിവാടക നൽകാതെ മുങ്ങുന്നതും പതിവായിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ സ്റ്റേഷനുകളിൽ കേസുണ്ടെന്നും വിദേശത്ത് ജോലി ചെയ്യുമ്പോൾ 2 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.

ഫോൺ സ്വിച്ച് ഓഫ് ചെയ്തായിരുന്നു ഷൈജുവിന്‍റെ യാത്ര. ഇത് പോലീസിനെ കുഴ‌ക്കി. ശനിയാഴ്ച രാവിലെ 9.50ന് ആണു കായംകുളത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരനെ ഇയാൾ സമീപിക്കുന്നത്. ഗൂഗിൾ പേ വഴി പണം കൈമാറാമെന്നും പണമായി നൽകണമെന്നുമായിരുന്നു ആവശ്യം. മറ്റ് സംശയങ്ങളൊന്നും തോന്നാതിരുന്നതിനാൽ ബാങ്ക് ജീവനക്കാരൻ ഇതിനു തയാറായി. ഫോൺ ഓൺ ചെയ്തതോടെ ഇയാൾ എവിടെയെന്നു പോലീസിനു സിഗ്നൽ ലഭിച്ചു. പോലീസ് ഇവിടെയെത്തുന്നതിനു മുൻപ് തന്നെ ഇയാൾ കടന്നിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...