ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു ; 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്‌കൂളില്‍ പോകാന്‍ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവര്‍ കൊടുവള്ളി വാവാട് പാലക്കുന്നുമ്മല്‍ അബ്ദുല്‍ നാസറി(60)നെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 91,000 രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സിഎസ് അമ്പിളിയുടേതാണ് ശിക്ഷാവിധി. വിവിധ വകുപ്പുകളില്‍ 56 വര്‍ഷവും ആറ് മാസം തടവിനും വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ കുട്ടിക്ക് കൊടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടര മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കുട്ടിയെ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കാനായി ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ വെച്ചും തന്റെ വീട്ടില്‍ കൊണ്ടുപോയും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ്‌ഐ എപി അനൂപ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എന്‍ആര്‍ രഞ്ജിത്ത് ഹാജരായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടകരമായി അടവിയിലെ കുട്ടവഞ്ചി യാത്ര : ഒടിഞ്ഞിളകിയ കുട്ടവഞ്ചികള്‍ ഏതു നിമിഷവും തകരാം –...

0
തണ്ണിത്തോട് : വനം വകുപ്പിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന അടവി കുട്ടവഞ്ചി...

അടിക്കടിയുണ്ടാകുന്ന പവർക്കട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച്

0
തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പവർക്കട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു....

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ. മിഡില്‍ ഈസ്റ്റ് യുദ്ധവും...

കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തി : BB...

0
ചണ്ഡീഗഡ് : കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി...