പത്തനംതിട്ട : ഓട്ടോഡ്രൈവറുടെ സത്യസന്ധത കാരണം അഞ്ചൽ സ്വദേശിക്ക് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങിയ പേഴ്സ് തിരികെ കിട്ടി. ചികിത്സക്കായി ഓമല്ലൂരെത്തിയ അഞ്ചൽ ഏരൂർ മണികണ്ഠവിലാസം വീട്ടിൽ മനോജിന്റെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. കുടുംബസമേതമാണ് കാറിൽ പ്രവാസിയായ മനോജ് വൈദ്യചികിത്സക്ക് ഓമല്ലൂരെത്തിയത്. തിരികെ പോകും വഴി വണ്ടിനിർത്തി കടയിൽ കയറി സാധനം വാങ്ങിയശേഷം കാറിൽ കയറി ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ പണം കൊടുക്കാനായി എടുത്ത പേഴ്സ് എങ്ങനെയോ നഷ്ടപ്പെട്ടത് മനോജ് അറിഞ്ഞില്ല.
ഗൾഫിലെ ലൈസൻസ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്സ് റോഡിൽ കിടന്നത് ഓമല്ലൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പ്രക്കാനം നടുവിലത്തറയിൽ സുരേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സുഹൃത്ത് പ്രക്കാനം ചിപ്പി ഹൗസിൽ ജോസിനെയും കൂട്ടി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു. പേഴ്സ് പരിശോധിച്ച പോലീസ് തുടർന്ന് ഉടമയെ കണ്ടെത്തി വിവരം ധരിപ്പിച്ചു. മനോജ് പത്തനംതിട്ട സ്റ്റേഷനിലെത്തി നഷ്ടമായ പേഴ്സ് പോലീസിൽ നിന്നും ഏറ്റുവാങ്ങി. എസ് ഐ സജു എബ്രഹാം, സ്റ്റേഷൻ പി ആർ ഓ എ എസ് ഐ അലക്സ് കുട്ടി, മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കൈമാറിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.