ജനവേദി നൽകുന്ന പുരസ്കാരത്തിന് മൂല്യമുണ്ട് : ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫ്രാഞ്ചിയേട്ടൻ സ്റ്റൈൽ പുരസ്കാരങ്ങൾ ധാരാളമായി ഉള്ള കേരളത്തിൽ സത്യത്തിനും നീതിക്കും വേണ്ടി നിർഭയം പോരാടുന്ന പ്രവർത്തകർ നയിക്കുന്ന കേരളജനവേദിയിൽ നിന്നും ലഭിക്കുന്ന പുരസ്കാരങ്ങൾക്ക് പ്രത്യേക മൂല്യമുണ്ടെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് കേരള ജന വേദി ഏർപ്പെടുത്തിയ കേരള ജന വേദി കാരുണ്യ പുരസ്കാര വിതരണവും അവാർഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന അവാർഡുകൾ സാമൂഹ്യപ്രവർത്തനങ്ങൾക്ക് പ്രചോദനമാകും. ജീവകാരുണ്യ മേഖലയിൽ സാധുക്കളെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജന വേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ, പത്തനംതിട്ട നഗരസഭാ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, നഗരസഭ മുൻ പ്രതിപക്ഷ നേതാവ് വി. മുരളീധരൻ, കാതോലിക്കറ്റ് കോളേജ് മുൻ പ്രൊഫസർ ഡോ: ഷേർളി ജോർജ്ജ്, അഡ്വ: ഷബീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

പി.കെ.ജേഖബ്(മികച്ച പൊതു പ്രവർത്തനം), ശശികുമാർ തുരുത്തിയിൽ (മികച്ച വിവരാവകാശ പ്രവർത്തകൻ), കെ.കെ. നവാസ്( ഭിന്ന ശേഷിക്കാരുടെ ക്ഷേമ രംഗത്തുള്ള മികച്ച പ്രവർത്തനം), ഇ.ജെ. ജോബ് (ഉച്ച ഭാഷിണി രംഗത്തുള്ള മികച്ച പ്രവർത്തനം), ജോർജ് വർഗീസ് തെങ്ങുംതറയിൽ (മികച്ച ജീവകാരുണൃ പ്രവർത്തകൻ) എന്നിവർക്കും ജില്ലയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ആയ കോന്നിയിൽ 2023 മുതൽ 2025 വരെ ജീവൻ പണയം വെച്ച് മികച്ച സേവനം കാഴ്ചവെച്ചതിന് ഷീജ ശ്രീധരൻ, സൗമ്യ പി ശിവൻ, സൗമ്യ കൃഷ്ണൻ, ഡി.സിന്ധു, മനോജ് കുമാർ. സി കെ, സുലേഖ. വി, ശ്രീജ മോൾ. എസ്, പി. അഞ്ജന, അനിത.കെ, സുചിത്ര.കെ.എസ്, പി.ആർ. സുഭാഷ് കുമാർ, മുഹമ്മദ് ഷഫീഖ്.എസ്, ഷാജി. ആർ, വി.കെ.രാധാമണി, ബിനി.കെ.എസ്, R. സുജ, പി.ആർ. രാജി മനു കുമാർ തങ്കപ്പൻ, വാമാക്ഷി.കെ എന്നിവരും ജസ്റ്റീസ്റ്റ്. എം.ആർ. ഹരിഹരൻ നായരിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...