എംകെ സാനുവിന്റെ പേരിലുള്ള പുരസ്‌കാരം എംടിക്ക് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രൊഫസര്‍ എംകെ സാനു സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. മോഹന്‍ലാലിനെ കുറിച്ച് സനുമാഷ് എഴുതിയ പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. എംകെ സാനുമാഷ്, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, എം ജയചന്ദ്രന്‍ തുടങ്ങിയ അതുല്യപ്രതിഭകളാല്‍ സമ്പന്നമായിരുന്നു പുരസ്‌കാരദാന ചടങ്ങ്. എംടി വാസുദേവന്‍ നായര്‍ക്ക് വേണ്ടി സുഹൃത്താണ് നടന്‍ മോഹന്‍ലാലില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ‘മോഹന്‍ലാല്‍ അഭിനയകലയിലെ ഇതിഹാസം’ എന്ന പേരില്‍ എംകെ സാനുമാഷ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. രവീന്ദ്ര നാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഉദ്ധരിച്ച് സാനു മാഷിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. പുസ്തകത്തിന്റെ ആദ്യ പ്രതി അമൃത ചീഫ് പ്രൊജക്ട് കണ്‍ട്രോളര്‍ സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...