ആലപ്പുഴ : കടപ്പുറത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുക്കളെ ചികിത്സയ്ക്കു ശേഷം മാറി നല്‍കിയെന്ന് പരാതി. മൂന്നുദിവസം മുന്‍പ് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികളുടെ പെണ്‍ കുഞ്ഞിനെയും ആണ്‍കുഞ്ഞിനെയും പരസ്പരം മാറിയാണ് നല്‍കിയതെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ഞനിറം മാറുന്നതിന് കൊണ്ടുപോയ കുഞ്ഞുങ്ങളെ തിരികെ നല്‍കിയപ്പോള്‍ മാറിപ്പോകുകയായിരുന്നു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏല്‍പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളെ മാറി നല്‍കിയതില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.