ആലപ്പുഴ : ആലപ്പുഴയിൽ സമരാവേശത്തിൽ ബാരിക്കേഡ് തകർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒടുവിൽ പുലിവാല് പിടിച്ചു. മാർച്ചിനിടെ തകരാറിലായ ബാരിക്കേഡുകൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുൻപിൽ കൊണ്ട് വെച്ചാണ് പോലീസ് പണി കൊടുത്തത്. ബാരിക്കേഡിന്‍റെ തകരാർ പരിഹരിച്ച് നൽകാമെന്ന ധാരണയെ തുടർന്നായിരുന്നു പ്രവർത്തകർക്ക് പോലീസ് ജാമ്യം നൽകിയത്. സംസ്ഥാന ബജറ്റിലെ തീരുമാനങ്ങൾക്കെതിരെ ആലപ്പുഴ കളക്ടറേറ്റിലേക്കായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ മാർച്ച്.
സമരാവേശത്തിൽ പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമം നടത്തി. ബാരിക്കേഡുകൾക്ക് തകരാറുണ്ടായി. ഒടുവിൽ അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം നൽകണമെങ്കിൽ തകരാറിലായ ബാരിക്കേഡുകൾ നന്നാക്കി നൽകണമെന്ന് ജില്ലാ പോലീസ് മേധാവി നിലപാടെടുത്തു.
എന്നാൽ പോലീസ് പറഞ്ഞ തുക കൂടുതലാണെന്നും ബാരിക്കേഡുകൾ തങ്ങൾ തന്നെ നന്നാക്കി നൽകാമെന്നും പ്രവർത്തകർ അറിയിച്ചു. ഈ ധാരണയിൽ നേതാക്കൾക്കും പ്രവർത്തകർക്കും പോലീസ് ജാമ്യം നൽകി. പിന്നീട് ഡിസിസിക്ക് മുന്നിലെത്തിയ പ്രവർത്തകർ കണ്ടത് കളക്ട്റേറ്റിന് മുന്നിലുണ്ടായിരുന്ന അതേ ബാരിക്കേഡുകൾ. നന്നാക്കി നൽകും വരെ ബാരിക്കേഡുകൾ ഡിസിസി ഓഫീസിന് മുന്നിൽ തന്നെ പോലീസും വെച്ചു. ബാരിക്കേഡിന്റെ തകരാർ പരിഹരിക്കാൻ ധാരണ പ്രകാരമുള്ള ജോലികൾ ഡിസിസിക്ക് മുന്നിൽ നാളെ തുടങ്ങും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.