Thursday, July 3, 2025 7:24 pm

അവക്കാഡോയുടെ ഗുണങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ആരോഗ്യകരമായ കൊഴുപ്പുകളാലും വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റ്സ് എന്നിവയാലും സമ്പന്നമാണ് അവക്കാഡോ. അവക്കാഡോയില്‍ ഹൃദയാരോഗ്യമേകുന്ന മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. അതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണിത്. അവക്കാഡോയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് വയറുനിറഞ്ഞതായി തോന്നിപ്പിക്കും. സാലഡിലും സ്മൂത്തിയിലും ഇവ ചേര്‍ക്കാം. ധാന്യങ്ങളോടൊപ്പം പ്രധാനഭക്ഷണമായും ഇത് കഴിക്കാം. എന്നാല്‍ ചില ഭക്ഷണങ്ങളുടെ കൂടെ അവക്കാഡോ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെ പറയാം. അവക്കാഡോ കഴിക്കുമ്പോള്‍ ഒഴിവാക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം….

* പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ – പ്രോട്ടീനിന്റെ കലവറയാണ് അവക്കാഡോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ മറ്റു ഭക്ഷ്യവസ്തുക്കള്‍ ഇതിനൊപ്പം കഴിക്കുമ്പോള്‍ ശരീരത്തില്‍ അമിത അളവില്‍ കൊഴുപ്പ് അടിയാനിടയുണ്ട്. അതിനാല്‍ ഒരുമിച്ചുള്ള ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഗുണകരം.
* സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ – ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന അവക്കാഡോയ്ക്കൊപ്പം സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കരുത്. സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പ് നല്ല കൊഴുപ്പിനൊപ്പം ശരീരത്തിലെത്തുന്നതു ആരോഗ്യത്തിനു ഒട്ടും തന്നെയും ഗുണകരമല്ല.

* പൊട്ടാസ്യം – ശരീരത്തിനാവശ്യമായ ധാതുക്കളില്‍ ഒന്നാണ് പൊട്ടാസ്യം. അവക്കാഡോയിലിതു ധാരാളമായി അടങ്ങിയിരിക്കുന്നു.
* പാലുല്‍പ്പന്നങ്ങളും പാലും – ചീസ്, ബട്ടര്‍ പോലുള്ള പാലുല്‍പ്പന്നങ്ങളും പാലും അവക്കാഡോയോടൊപ്പം കഴിക്കരുത്. കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്.
* എരിവ് അധികമടങ്ങിയ ഭക്ഷണങ്ങള്‍ – എരിവ് അധികമടങ്ങിയ ഭക്ഷണങ്ങള്‍ ചിലര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും. എന്നാല്‍ അവക്കാഡോയോടൊപ്പം എരിവധികമുള്ള ഭക്ഷണം വേണ്ടേ വേണ്ട. അല്ലാത്തപക്ഷം ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാകും.
* ഉപ്പ് അധികമുള്ള ഭക്ഷണം – ഉപ്പ് അധികമുള്ള ഭക്ഷണവും അവക്കാഡോ കഴിക്കുമ്പോള്‍ ഒഴിവാക്കണം. ഉപ്പിലെ സോഡിയം പൊട്ടാസ്യവുമായി ചേരുമ്പോള്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് നഷ്ടപ്പെടുന്നു. ഇതും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും.
* അസിഡിക് പഴങ്ങള്‍ – അവക്കാഡോ ഒരു പഴമാണെങ്കിലും ഓറഞ്ച്, മുന്തിരി പോലുള്ളവ ഇതിനൊപ്പം കഴിക്കരുത്. അസിഡിക് പഴങ്ങള്‍ കഴിക്കുന്നത് വയറിനു അസ്വസ്ഥതകള്‍ ഉണ്ടാക്കും. പഞ്ചസാരയുടെ അളവ് അവക്കാഡോയില്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ മധുരം കൂടുതലടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളും ഇതിനൊപ്പം വേണ്ട.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ കൊണ്ടാണെന്ന് സണ്ണി ജോസഫ്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...

ആരോഗ്യ – വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ - വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ...