ഉറക്കം എന്നത് ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് നല്ല ഉറക്കം വളരെയധികം സഹായിക്കുന്നു. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചുരുങ്ങിയത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ വളരെയേറെ മുന്നോട്ട് പോകുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കഴിക്കുന്ന ന്യൂട്രിയന്‍സ് വളരെയധികം സഹായിക്കുന്നു. നമ്മുടെ ഉറക്കം ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള വഴികള്‍ പരിഗണിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ് പോഷകാഹാരം. ഇതിന്റെ കുറവാണ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നത്. എന്നാല്‍ ഏതൊക്കെയാണ് കഴിക്കേണ്ട പോഷകാഹാരങ്ങള്‍ എന്ന് നോക്കാം.
വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യത്തിനുള്ള വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമുള്ളതാണ്. കാരണം ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് ശരീരത്തിലെ മറ്റൊരു പോഷകങ്ങളേയും ആഗിരണം ചെയ്യുകയില്ല. മാത്രമല്ല ഇത് പലപ്പോഴും ഉറക്ക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിന്റെ ഫലമായി ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍, കുറഞ്ഞ ഉറക്ക ദൈര്‍ഘ്യം, രാത്രി ഉണരല്‍ എന്നിവക്കെല്ലാം ഇത് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മഗ്നീഷ്യം
ശരീരത്തിന് ആവശ്യമായതാണ് മഗ്നീഷ്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഉറക്കത്തിനെ വരെ ബാധിക്കുന്നതാണ് പലപ്പോഴും മഗ്നീഷ്യത്തിന്റെ കുറവ്. ശരീരത്തെ വിശ്രമിക്കുന്നതിന് സഹായിക്കുന്നതാണ് മഗ്നീഷ്യം. ഉത്കണ്ഠ കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും മഗ്നീഷ്യം അത്യാവശ്യമാണ്. അതിനാല്‍ ഇത് നിങ്ങളുടെ ശരീരത്തെ പെട്ടെന്ന് ഉറക്കത്തിലേക്ക് എത്തിക്കുന്നതിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളായ പരിപ്പ്, ചീര, വാഴപ്പഴം, അവോക്കാഡോ, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കണം.
ഒമേഗ-3
പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് ഒമേഗ-3 പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യ്, ചണവിത്ത്, ചിയ വിത്തുകള്‍, വാല്‍നട്ട്സ് എന്നിവയെല്ലാം ഒമേഗയുടെ മികച്ച ഉറവിടങ്ങളാണ്. ഈ ബി വിറ്റാമിന്റെ മികച്ച ഉറവിടങ്ങള്‍ ചെറുപയര്‍, ഉരുളക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
അയേണ്‍
ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് അയേണ്‍. പലപ്പോഴും ശരീരത്തിലെ അയേണിന്റെ കുറവ് ഉറക്കത്തിന്റെ ഗുണനിലവാരം, അളവ്, സമയം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. അയേണിന്റെ കുറവ് പലപ്പോഴും നിങ്ങളുടെ ഉറക്കത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അമരന്ത്, ബജ്റ, ബാര്‍ലി, പയര്‍, സോയാബീന്‍, ഈന്തപ്പഴം എന്നിവ ഇരുമ്പിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ സ്ഥിരമായി ഉറക്കത്തിന് മുന്‍പ് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.
വിറ്റാമിന്‍ ബി 6
ആരോഗ്യത്തന് വിറ്റാമിന്‍ ബി 6 അനിവാര്യമായ ഒന്നാണ്. എന്നാല്‍ ഉറക്കമില്ലായ്മയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഉറക്കമില്ലായ്മ വിഷാദം പോലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബി 6 സെറോടോണിന്‍, മെലറ്റോണിന്‍ എന്നീ ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇവയെല്ലാം തന്നെ നല്ല ഉറക്കത്തിനും വിശ്രമത്തിനും മികച്ച മാനസികാവസ്ഥക്കും സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബി 6 നിങ്ങള്‍ ശീലമാക്കേണ്ടതാണ്. ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും ഇവയെല്ലാം ശീലമാക്കണം.