പ്രക്കാനം കിഴക്ക് : ആലുംപാറ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 15 മുതൽ 21 വരെ നടക്കും. യജ്ഞശാലയിൽ എല്ലാദിവസവും രാവിലെ ആറിന് ഗണപതിഹോമം, 6.30-ന് വിഷ്ണുസഹസ്രനാമ ജപം, ഏഴുമുതൽ ഭാഗവത പാരായണം, ഒന്നിന് അന്നദാനം, വൈകീട്ട് 6.45-ന് ദീപാരാധന, ഭജന, മംഗളാരതി, ഭാഗവത പ്രഭാഷണം തുടങ്ങിയവയുണ്ടായിരിക്കും. യജ്ഞാചാര്യൻ വള്ളിക്കുന്നം സുരേഷ് ശർമ. 14- ന് വൈകീട്ട് നാലിന് യജ്ഞസമാരംഭ സഭ, ഭദ്രദീപപ്രകാശനവും ഉദ്ഘാടനവും തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിക്കും. യജ്ഞശാല സമർപ്പണം ഡോ. റാം മോഹൻ. 15-ന് രാവിലെ 10-ന് വരാഹാവതാരം, ഹിരണ്യാക്ഷവധം. 16-ന് നരസിംഹാവതാരം. 17-ന് ശ്രീകൃഷ്ണാവതാരം, 11-ന് ഉണ്ണിയൂട്ട്. 18-ന് ഗോവിന്ദ പട്ടാഭിഷേകം, 5.30-ന് വിദ്യാഗോപാലമന്ത്രാർച്ചന. 19-ന് രാവിലെ 9.30-ന് മൃത്യുഞ്ജയഹോമം, 11.30-ന് രുക്‌മിണീസ്വയംവരം, 5.30-ന് സർവകാര്യസിദ്ധിപൂജ. 20-ന് രാവിലെ 9.30-ന് കുചേലാഗമനം, 11-ന് നവഗ്രഹപൂജ. 21-ന് രാവിലെ ആറിന് അഷ്ടദ്രവ്യഗണപതിഹോമം, 10-ന് സ്വർഗ്ഗാരോഹണം, 11-ന് ഭാഗവതസംഗ്രഹം, 12.30-ന് അവഭൃഥസ്നാന ഘോഷയാത്ര.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033