പാലോട് : മങ്ങയത്ത് ഇന്നലെ വൈകിട്ട് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വാഴത്തോപ്പ് കടവില്‍ കുളിക്കാനിറങ്ങിയവര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഷാനിയുടെ ബന്ധുവായ ആറ് വയസുകാരി നസ്രിയ ഇന്നലെത്തന്നെ മരിച്ചിരുന്നു.
മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment