‘പുലി ഗോപാലന്’ വീരശ്രീ അവാര്‍ഡ് ; പ്രഖ്യാപനം കിസാന്‍ മഹാ സംഘിന്റേത്

For full experience, Download our mobile application:
Get it on Google Play

അടിമാലി : മാങ്കുളത്ത് തന്നെ ആക്രമിച്ച പുലിയെ ജീവരക്ഷാര്‍ത്ഥം വെട്ടിക്കൊലപ്പെടുത്തിയ കര്‍ഷകനായ ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കാന്‍ തീരുമാനം. രാഷ്ട്രീയ കിസാന്‍ മഹാ സംഘാണ് അവാര്‍ഡ് നല്‍കുന്നത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കാന്‍ എത്തിയ പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയില്‍ ഗോപാലനാണ് അവാര്‍ഡ് ലഭിക്കുക. സംഭവത്തില്‍ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൃഷിയിടത്തില്‍ വനംവകുപ്പ് നടത്തിയ പ്രാഥമിക തെളിവെടിപ്പിന് ശേഷമായിരുന്നു തീരുമാനം. ഗോപാലന്‍ ആത്മരക്ഷാര്‍ത്ഥമാണ് പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. രണ്ട് കൈകള്‍ക്കും പരുക്കേറ്റ ഗോപാലന്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മാങ്കുളത്തിന് സമീപം ചിക്കണംകുടി ആദിവാസി കോളനിയില്‍ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒടുവില്‍ ഗോപാലന്‍ വാക്കത്തികൊണ്ട് പുലിയെ വെട്ടുകയായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....

അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോൾ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം ; 70 വെടിയുണ്ടകൾ ;...

0
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും...