ശ്രീനാരായണ ഗുരുദേവനെ ജാതി കോമരങ്ങളോടൊപ്പം ചേര്‍ത്തുവച്ച്‌ സംഘപരിവാര്‍ അവഹേളിക്കുന്നു: കെ.കെ.ശൈലജ

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : നാം ഒരു ജാതിയിലും പെടുകയില്ല, നാം മനുഷ്യന്‍ മാത്രമാണെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുദേവനെ സംഘപരിവാര്‍ ജാതി കോമരങ്ങളുടെ ചിത്രങ്ങളില്‍ ചേര്‍ത്ത് വച്ചിരിക്കുന്നത് ഗുരുദേവനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എം.എല്‍.എ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീകളും വര്‍ഗീയതയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൈലജ.

വര്‍ഗീയത സ്ത്രീകളുടെ വ്യക്തിത്വത്തിനേല്‍ക്കുന്ന ഏറ്റവും വലിയ പ്രഹരമാണെന്നും വര്‍ഗീയതയും ജാതി വ്യവസ്ഥയും അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഏരിയാ പ്രസിഡന്റ് ടി.ടി ഷൈലജ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി.എസ് സുജാത വിഷയാവതരണം നടത്തി. ബെറ്റ്സി ജിനു, സജി ചെറിയാന്‍ എം.എല്‍.എ, പ്രൊഫ.പി.ഡി ശശിധരന്‍, കെ.ജി രാജേശ്വരി, ജി.രാജമ്മ, പ്രഭാ മധു, പുഷ്പലത മധു, ലീലാ അഭിലാഷ്, സുശീല മണി, ഹേമലത മോഹന്‍, അനിതകുമാരി, വിജയമ്മ ഫിലേന്ദ്രന്‍, ടി.സുകുമാരി എന്നിവര്‍ സംസാരിച്ചു. 11,12,13 തീയതികളില്‍ ചെങ്ങന്നൂരിലാണ് ജില്ലാ സമ്മേളനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...