പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുക്കുന്നത്. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. ജൂൺ 15 ന് പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ വൻ വരുമാന നഷ്‌ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകൾ പൂർണമായി സർവീസ് നടത്തി. നിലവിൽ സംസ്ഥാനത്തുള്ള 11,000 ബസുകളിൽ പകുതിയും എല്ലാ സർവീസും നടത്തുന്നില്ല.

കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതൽ പ്രതിസന്ധി. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്ന് ബസ് ഉടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകൾ. കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സാമ്പത്തിക സഹായം നൽകണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. മൂന്നിടങ്ങളിൽ സിറ്റിംഗ് നടത്തിയാണ് സമിതി ബസ് ഉടമകളുടെ ആവശ്യങ്ങൾ കേട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....

അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോൾ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം ; 70 വെടിയുണ്ടകൾ ;...

0
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും...