25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി. വീടിനു പുറത്തുള്ള നെഹ്‌റു നഗറിലെ വാട്ടർ ടാങ്കിലാണ് ദുരൂഹ സാഹചര്യത്തിൽ വന്ദന കുശ്വാഹയുടെ മൃതദേഹം അയൽ‍ക്കാർ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ പോലീസ് യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറവേറ്റ പാടുകൾ ഉണ്ടെന്നും പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11 നാണ് വന്ദനയെ ഉപേന്ദ്ര പട്ടേൽ വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. വന്ദനയെ കാണാനില്ലെന്നു കാട്ടി യുവതിയുടെ കുടുംബം നേരത്തേ പരാതി നൽകിയിരുന്നു. എന്നാൽ പട്ടേലുമായി ഒരുമിച്ച് ജീവിക്കാൻ താൽപര്യമുണ്ടെന്നാണ് വന്ദന പോലീസിൽ അറിയിച്ചത്. അതേസമയം പട്ടേൽ ലഹരിക്ക് അടിമയായിരുന്നു എന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഈ സ്വഭാവം കാരണം അടുത്തിടെ കുടുംബം വാടക വീട് മാറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ നിലവിളി വീട്ടിൽനിന്നും കേട്ടതായും ഷർട്ടിൽ രക്തക്കറയുമായി പട്ടേലിനെ കണ്ടതായും അയൽവാസികളുടെ മൊഴി ലഭിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടം വിവരങ്ങൾ ലഭ്യമായതിനു ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...