പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​ട്ടി​യാ​ര്‍ റ​ഹ്​​മാ​ന്‍ മ​ണ്ഡ​ലി​ന്‍റെ മ​ക​ന്‍ ന​സീ​ര്‍ ഹു​സൈ​നാണ് മരിച്ചത്.വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന് ഓ​ട​ക്കാ​ലി​യി​ലെ യൂ​നി​വേ​ഴ്‌​സ​ല്‍ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.15 അ​ടി ആ​ഴ​മു​ള്ള ഗ​ർ​ത്ത​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലൈ​വു​ഡ്​ അവശിഷ്ടങ്ങൾക്ക്​ തീ ​പി​ടി​ച്ചി​രു​ന്നു.

ഇ​ത്​ കെ​ടു​ത്താ​നാ​യി വെ​ള്ളം പ​മ്പു​ചെ​യ്യു​ന്ന​തി​നി​ടെ ന​സീ​ര്‍ ഹു​സൈ​ന്‍ കാ​ൽ​വ​ഴു​തി തീ ​കു​ഴി​യി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ക്കാ​നും ന​സീ​ര്‍ ഹു​സൈ​നെ ക​ണ്ടെ​ത്താ​നും രാ​ത്രി വൈ​കി​യും ശ്ര​മം നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് നസീർ ഹുസൈൻ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...