കടലില്‍ കാണാതായ റസാഖിന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

നന്തി ബസാര്‍ : കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കടലൂരിലെ പിടികവളപ്പില്‍ റസാഖിന്റെ (50) മൃതദേഹമാണ് ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് തട്ടാന്‍കണ്ടി അഷ്‌റഫിനൊപ്പം റസാഖ് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയത്. രാത്രി  ഏഴോടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് പേരും രണ്ട് ഭാഗങ്ങളിലായി തെറിച്ചു പോവുകയായിരുന്നു. അഷ്‌റഫ് നീന്തി രക്ഷപെട്ടു. റസാഖിനെ കണ്ടെത്താനായിരുന്നില്ല.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാട്ടുകാരും  ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. വളയില്‍ കടപ്പുറത്തിനടുത്ത കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച കടലൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. പിതാവ് പരേതനായ മൊയ്തു, മാതാവ് നബീസ, ഭാര്യ: റാബ്യ, മക്കള്‍: ഉമര്‍ മുഖ്ദാദാര്‍ , മുഹമ്മദ് റഫി , ഉമൈര്‍ , റുഫൈദ്.  സഹോദരങ്ങള്‍: ബഷീര്‍, ഹമീദ്, ഇബ്രാഹിം, ആയിശ്ശ, സുബൈദ. പരേതരായ കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...