കാണാതായ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. ഡിസംബർ 10 ന് ഡൽഹിയിലെ നന്ദ് നഗരിയിൽ നിന്ന് കാണാതായ 60 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഴത്തെ നിലയിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആശാ ദേവി (60) ആണ് മരിച്ചത്. ഡിസംബർ 10 മുതൽ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ മഹാവീർ സിംഗ് (33) നന്ദ് നഗ്രി പോലീസ് സ്റ്റേഷനിൽ 13-ന് പരാതി നൽകി.

നന്ദനഗരിയിൽ വാടകക്കാരിൽ നിന്ന് വാടക വാങ്ങാൻ പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് മകൻ്റെ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ഹർഷ് വിഹാറിലെ ആശാ ദേവിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വസതിയുടെ താഴത്തെ നിലയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. താഴത്തെ നിലയിലെ കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്സിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആശാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...