കൊടുമണ്‍ : യുവാവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. തട്ട മങ്കുഴി പെട്രോള്‍ പമ്പിന് സമീപം യുവാവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു. കൊടുമണ്‍ ഐക്കര കോളനിയില്‍ ആതിര ഭവന്‍ വീട്ടില്‍ അധര്‍ഷി (22) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹം തോട്ടില്‍ കണ്ടത്. ഈ വിവരം ഉടന്‍ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ഡോഗ്സ്കോഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തില്‍ കാലിനും പുറത്തും പൊള്ളല്‍ ഏറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊടുമണ്‍ പോലീസ് സ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.