Thursday, April 17, 2025 9:43 am

“പുസ്തക വിരുന്നുമായി” പുസ്തക വണ്ടി സഞ്ചാരം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : വായന ശാല സമൂഹത്തിലേക്ക് എന്ന ആശയത്തിൽ അധിഷ്ഠിതമായ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുസ്തക വണ്ടി സഞ്ചാരം തുടങ്ങി. വായനയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്ന മഹാന്മാരുടെ വചനങ്ങളും വർണ്ണ ബലൂണുകളും റിബണുകളും കൊണ്ട് കുട്ടികൾ തന്നെ അലങ്കരിച്ച വാഹനം ശരിക്കും സഞ്ചരിക്കുന്ന ഒരു വായനശാലയായി മാറുന്ന കാഴ്ചയാണ് കണ്ടത്. മങ്ങാരം, മാങ്കുളം, ഇളങ്ങവട്ടം, അട്ടച്ചാക്കൽ, വെട്ടൂർ എന്നീ കേന്ദ്രങ്ങളിൽ കാത്തുനിന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ശരിക്കുമൊരു പുസ്തക വിരുന്നാണ് ലഭ്യമായത്. സ്കൂൾ എസ് പി സി പ്രോജക്ടിൻ്റെ വായനശാലയിലെ പുസ്തകങ്ങളാണ് വീട്ടിലെ വായനക്കായി കുട്ടികൾക്ക് ലഭ്യമാക്കിയത്.

പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം മങ്ങാരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ കവി കോന്നിയൂർ ബാലചന്ദ്രൻ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ഡി ഉദയകുമാർ, പ്രിൻസിപ്പാൾ ജി സന്തോഷ് , പ്രഥമ അദ്ധ്യാപിക എസ് എം ജമീലാ ബീവി എന്നിവർ സംസാരിച്ചു. തുടർന്നുള്ള ആഴ്ചകളിലും പര്യടനം നടത്തുന്ന വാഹനം, കുട്ടികളിലെ അമിത മൊബൈൽ , ടി വി ഉപയോഗം കുറക്കാൻ ഉപകരിക്കുമെന്ന് അധ്യാപകരോടൊപ്പം രക്ഷാകർത്താക്കളും പ്രത്യാശ പങ്കുവെച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര...

മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം നയിക്കണം ; പ്രീതി നടേശൻ

0
തിരുവല്ല : മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം...

പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് ക്യാമറ സ്ഥാപിച്ചു

0
പ്രമാടം : മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച്...

സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ് തിരുവല്ല എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു

0
തിരുവല്ല : ജില്ലാ ഫുട്ബോൾ അസോസിയേഷനും എസ്.സി.എസ് ഫുട്ബോൾ അക്കാഡമിയും...