കോഴഞ്ചേരി : മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ കാരംവേലി ഇടപ്പാറ അമ്പലം വഴി ഇലന്തൂർ പോകുന്ന റോഡിൽ നിന്നും നെല്ലിക്കാല റോഡിനോട് ബന്ധിപ്പിക്കുന്ന കനാൽ പാലത്തിന് ഏകദേശം 46 വർഷം പഴക്കമുണ്ട്. പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ . പാലത്തിന്റെ കൈവരികള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. കുട്ടികള്‍ ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. അന്‍പതോളം വീടുകളിലെ ആളുകൾ സ്ഥിരമായി യാത്ര ചെയ്യുന്ന ഈ പാലം അടിയന്തിരമായി നന്നാക്കേണ്ടതുണ്ട്. കഴിഞ്ഞ 8 വർഷമായി ഈ പാലത്തിന്റെ പുനർനിർമ്മാണത്തിനായി നാട്ടുകാർ പലതവണ പഞ്ചായത്ത്, സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. യാതൊരുവിധ നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
യുവമോർച്ച മണ്ഡലം ഭാരവാഹിയായ ജിഷ്ണു കാരംവേലിയുടെ നേതൃത്വത്തിൽ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ജില്ലാ കളക്ടർ പ്രാഥമിക അന്വേഷണം നടത്തുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മല്ലപ്പുഴശ്ശേരി ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന പാലം സന്ദർശിക്കുകയും അപകടാവസ്ഥ നേരില്‍ ബോധ്യപ്പെടുകയും ചെയ്തതാണ്. ഇതിനെത്തുടര്‍ന്ന് പാലത്തില്‍ക്കൂടിയുള്ള വാഹനയാത്ര പൂർണ്ണമായി നിരോധിച്ച് ബോർഡും സ്ഥാപിച്ചു. എസ്റ്റിമേറ്റ് പ്രകാരം പാലം പുനർനിർമ്മാണത്തിന് 40 ലക്ഷം രൂപയോളം ആകും. എന്നാല്‍ ഇതിനുള്ള ഫണ്ട് ഇറിഗേഷൻ വകുപ്പിന്റെ കയ്യില്‍ ഇല്ലെന്ന മറുപടിയാണ് അവര്‍ തന്നത്. നിലവില്‍ എം.എല്‍.എയുടെയോ എം.പിയുടെയോ ഫണ്ട് ലഭിച്ചെങ്കിൽ മാത്രമേ പാലം പണിയാന്‍ സാധിക്കുകയുള്ളൂ. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]