ഇലന്തൂര്‍ നരബലിക്കേസ് : പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ്. കൊല്ലപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്താനാവാത്തത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുഴിച്ചിട്ടെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

കഷ്ണങ്ങളാക്കിയ മൃതദേഹം മറ്റാര്‍ക്കെങ്കിലും ഷാഫി നല്‍കിയോ എന്ന സംശയമാണിപ്പോഴുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ മുഖ്യ സൂത്രധാരന്‍ ഷാഫിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യും. ഷാഫി ആണെന്ന് പറഞ്ഞ് ഭഗവല്‍ സിംഗുമായി ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്.

ഇതുവഴി ആണ് ഭഗവല്‍ സിംഗിനേയും ലൈലയേയും പിടികൂടിയതെന്നും പോലീസ് പറഞ്ഞു. സഹായിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇതോടെ നരബലിക്കേസില്‍ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. ഷാഫിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് നല്‍കുന്ന വിവരം. ഭഗവല്‍ സിംഗിനെ കൂടാതെ ലൈലയുമായും ഇയാള്‍ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങള്‍ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം ; ഹൈക്കോടതി

0
കൊച്ചി : എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട...

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ തീരുമാനം

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

0
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300...

മഹാരാഷ്ട്രയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

0
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. വാഹനാപകടത്തില്‍പ്പെട്ട...