ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം അപകട ഭീഷണിയിൽ. ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡിലെ ചെമ്പിലാക്കൽ പടിയിലെ പാലമാണ് അപകട ഭീഷണിയിലെത്തിയിരിക്കുന്നത്. 15 അടിയോളം ഉയരമുള്ള പാലത്തിൻ്റെ സംരക്ഷണ ഭിത്തികൾ കരിങ്കല്ലുകൾ കൊണ്ട് കെട്ടിയതാണ്. കാലപ്പഴം ഏറെയുള്ളതിനാൽ സംരക്ഷഭിത്തികൾക്ക് ബലക്ഷയം നേരിട്ടിരിക്കുകയാണ്. പാലത്തിൻ്റെ അടിവശത്തെ കല്ലുകൾ ഇളകി തുടങ്ങി. കൈവരികൾ ദ്രവിച്ച് കമ്പികൾ തെളിഞ്ഞു കാണാം. സംരക്ഷണ ഭിത്തികളിൽ ഒരു വശത്ത് വലിയ പ്ലാവ് മരവും മറുവശത്ത് മുളക്കൂട്ടവും വളർന്ന് നിൽക്കുകയാണ്. മരത്തിൻ്റെ വേരുകൾ ഇറങ്ങി സംരക്ഷണ ഭിത്തിക്ക് വിള്ളലും രൂപപ്പെട്ടു.

പാലം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 36 കോടി രൂപ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ കാലപ്പഴക്കം ചെന്നതും വീതികുറഞ്ഞതുമായ പാലങ്ങളും കലുങ്കുകളും മോടിപിടിപ്പിച്ച് നിലനിർത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. റോഡ് നിർമാണത്തിൽ അപാകതയുള്ളതായി നേരത്തെ പരാതികളും ഉയർന്നിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടന്നതെന്നുള്ള ആക്ഷേപവും നിലനിൽക്കുന്നു. അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൻ്റെ സംരക്ഷണ ഭിത്തിക്കാണ് ബലക്ഷയം ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...