തണ്ണിത്തോട് – ചിറ്റാർ റോഡിൽ തകർന്ന ക്രാഷ് ബാരിയർ പുനസ്ഥാപിച്ചില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് – ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് മരം വീണ് തകർന്ന ക്രാഷ് ബാരിയർ അറ്റകുറ്റപണികൾ നടത്തി പുനസ്ഥാപിക്കാത്തത് അപകട ഭീഷണിയുയർത്തുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്ന റോഡാണ് ഇത്. തണ്ണിത്തോട് കൂത്താടിമൺ മുതൽ 1.6 കിലോമീറ്റർ ഭാഗമാണ് ഇന്റർലോക്ക് പാകിയിട്ടുള്ളത്. റോഡിന്റെ ഈ ഭാഗത്ത് മഴക്കാലത്ത് നീരുറവ രൂപപെടുന്നതിനാൽ ടാർ ചെയ്യുന്നത് പ്രായോഗികമല്ല എന്നതിനാൽ ആയിരുന്നു ഈ ഭാഗം ഇന്റർലോക്ക് പാകിയത്. ഇന്റർ ലോക്ക് കട്ടകൾ പാകിയതിന് ശേഷം നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കുത്തനെയുള്ള ഇറക്കം ആയതിനാൽ വാഹനത്തിന്റെ ടയറുകൾ തെന്നിമാറി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് കൂടുതലും അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്.

ഇന്റർലോക്ക് കട്ടകൾ പാകിയ ശേഷം അപകടങ്ങൾ വർധിച്ചതോടെ ആദ്യ ഘട്ടത്തിൽ മുളകൊണ്ട് നിർമ്മിച്ച വേലിയാണ് അപകടം കുറക്കാൻ സ്ഥാപിച്ചത്. പിന്നീട് കാലങ്ങൾക്ക് ശേഷമാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചത്. എന്നാൽ ഇത് സ്ഥാപിച്ചതിന് ശേഷം ശക്തമായ കാറ്റിലും മഴയിലും മരം വീണ് ക്രാഷ് ബാരിയർ തകർന്നെങ്കിലും പിന്നീട് ഇത്‌ പുനസ്ഥാപിക്കാൻ ബന്ധപെട്ടവർ തയ്യാറായില്ല. ഇന്റലോക്ക് കട്ടകൾക്ക് ഘർഷണം കുറവായതിനാൽ ടാറും മണലും ചേർന്ന മിശ്രിതം സ്പ്രേ ചെയ്യാൻ തീരുമാനിച്ചു എങ്കിലും നടപ്പായില്ല. ഇതേ റോഡിൽ മാക്രിപാറക്ക് സമീപം ആണ് കൂടുതലും അപകടങ്ങൾ നടന്നിട്ടുള്ളത്.

വനമായതിനാൽ രാത്രിയിൽ വെളിച്ചം ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കയറ്റം കയറി വരുന്ന വാഹനങ്ങളും ടയർ തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് അപകടങ്ങൾ നടന്നിട്ടുണ്ട്. തണ്ണിത്തോട് നിന്ന് ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ,ആങ്ങമൂഴി, ഗവി, ശബരിമല ഭാഗത്തേക്ക് എല്ലാം പോകാൻ കഴിയുന്ന പ്രധാന പാതയാണ് ഇത്‌. മുൻ വർഷങ്ങളിൽ ശബരിമല മണ്ഡല കാലത്ത് ഈ വഴി നിരവധി അയ്യപ്പ ഭക്തർ പോയിരുന്നു. എന്നാൽ സീതത്തോട് പാലം നിർമ്മാണം നടക്കുന്നതിനാൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. എന്നാൽ കാൽ നടയായി എത്തുന്ന ഭക്തർ കടന്നു പോകുന്നുണ്ട്. മഴ ശക്തമായാൽ അപകട സാധ്യത വർദ്ധിക്കുന്നതിനും കാരണമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...