ചില്ലറ തർക്കത്തിൻ്റെ പക തീർക്കാൻ ബസ് മോഷ്ടിച്ചു ; ഒടുവിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചില്ലറ തർക്കത്തിൻ്റെ പകതീർക്കാൻ ബസ് മോഷ്ടിച്ചയാൾ അപകടത്തിൽപെട്ടതിന് പിന്നാലെ അറസ്റ്റിലായി. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ബസന്ത് നഗർ സ്വദേശിയായ എൽ.എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ട്രാൻസ്പോർട് ബസിൽ യാത്ര ചെയ്ത എബ്രഹാം കണ്ടക്ടറോട് ചില്ലറയെ ചൊല്ലി തർക്കിച്ചിരുന്നു. ഇതിന് ശേഷം കണ്ടക്ടറോടുളള വൈരാഗ്യം മനസിലുണ്ടായിരുന്ന എബ്രഹാം ഡിപ്പോയിലെത്തി ട്രാൻസ്പോർട്ട് ബസ് മോഷ്ടിക്കുകയായിരുന്നു. 10 കിലോമീറ്റർ ദൂരത്തേക്ക് ഇയാൾ ബസ് ഓടിച്ച് പോയി. എന്നാൽ നീലാങ്കരയിൽ വെച്ച് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഈ ഘട്ടത്തിലാണ് ബസ് മോഷ്ടിച്ചതാണെന്ന് മനസിലായത്. പിന്നാലെ ചെന്നൈ പോലീസ് എബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു ഇയാൾ. ചോദ്യം ചെയ്യലിൽ കണ്ടക്ടറുമായുള്ള തർക്കമാണ് മോഷ്ടിക്കാൻ കാരണമെന്ന് എബ്രഹാം പോലീസിനോട് പറ‌ഞ്ഞു. ഡിപ്പോയിൽ നിന്ന് ബസ് പുറത്ത് പോയതിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...