ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമേ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ;  പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

അരുവാപ്പുലം : ഉപതിരഞ്ഞെടുപ്പ് ഫലം വി.ഡി സതീശൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്നും അരുവാപ്പുലം ആറാം വാർഡിൽ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലയിൽ ഉപതിരിഞ്ഞെടുപ്പ് നടക്കുന്ന എല്ലാ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അരുവാപ്പുലം ആറാം വാർഡ് യു ഡി.എഫ് സ്ഥാനാർത്ഥി അനിലാ സുരേഷിന്റെ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ആറാം വാർഡിലെ യു.ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. സി.വി ശാന്തകുമാർ എം.എൽ.എ വിജയിച്ചതിലും വൻ ഭൂരിപക്ഷത്തിൽ ഇപ്പോൾ മത്സരിക്കുന്ന അനില സുരേഷ് വിജയിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

യു ഡി എഫ് മണ്ഡലം കൺവീനർ ജി.എസ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ശാന്തകുമാർ എം.എൽ എ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സന്തോഷ് കുമാർ എസ്, എം.വി ഫിലിപ്പ്, എസ് വി പ്രസന്നകുമാർ, ദീനാമ്മ റോയി, ഏബ്രഹാം വാഴയിൽ, ദേവകുമാർ ആർ, ഉമ്മൻ മാത്യു വടക്കേടം, രവി പിള്ള, ശാന്തിജൻ ചൂരകുന്നേൽ, ജി.ശ്രീകുമാർ ജോൺ മാത്യു, മിനി ഇടിക്കുള, ഐവാൻ വകയാർ, ടി.എച്ച് സിറാജുദ്ദിൻ ജോയി തോമസ്, റ്റി.ജി നിധിൽ, സന്തോഷ് സൗപർണ്ണിക, ബിനു കൊച്ചക്കര, റ്റി ഡി സന്തോഷ്, ഷാജിമോൻ എം എസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം എ.പി. ഉസ്താദുമായി കൂടിക്കാഴ്ച നടത്തി മലേഷ്യൻ പ്രധാനമന്ത്രി ; നിർണ്ണായക ചർച്ചകൾക്കായി നാളെ...

0
മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഏറെ...

കോഴിക്കോട് മർക്കസ് സന്ദർശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; സമസ്ത നേതാക്കളുമായി ചർച്ച നടത്തി

0
മലപ്പുറം: ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍...

മൂന്ന് വർഷങ്ങൾക്കുള്ളിൽ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും...

0
ന്യൂഡല്‍ഹി: 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത...

ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുന്നംകുളം പോലീസ്

0
തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച...