ബാലവേദി ഐരവൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബാലവേദി ഐരവൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് എഴുത്തുകാരൻ സുരേഷ് കോന്നി ഉത്ഘാടനം ചെയ്തു. ബിനോയ്‌ ജോൺ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് മൊമെന്റോ നൽകി ആദരിച്ചു. ബാലവേദി മണ്ഡലം കൺവീനർ ബിജി ജലേഷ്, ചെയർമാൻ വിജയ വിൽസൺ, വിൽസൺ കോന്നി, തുടങ്ങിയവർ സംസാരിച്ചു. ബാലവേദി മലയാലപ്പുഴ മേഖല ക്യാമ്പ് സി പിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപുഴ ശശി ഉത്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി സി ജി പ്രദീപ്‌ അധ്യക്ഷത വഹിച്ചു. മേഖല ക്യാമ്പ് പഠന ക്ലാസുകൾക്ക് ബാല സാഹിത്യ കാരനും എ കെ എസ് റ്റി യു ജില്ലാ സെക്രട്ടറിയുമായ റെജി മലയാലപുഴ നേതൃത്വം നൽകി.

ബി എ ഇംഗ്ലീഷ് വിത്ത് ജേർണലിസം ഡിഗ്രി കോഴ്സിൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടിയ മലയാലപ്പുഴ താഴം കളക്കാട്ടേത്ത് പുതുമന വീട്ടിൽ ആദിത്യ ഗോപിനാഥിനെ മലയാലപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായർ ആദരിച്ചു. പ്ലസ് റ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുതിരകുളത്ത് വീട്ടിൽ പി കെ സഞ്ജനയെ മലയാലപുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻ വളർമതി ആദരിച്ചു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി എസ് ഗോപാലകൃഷ്ണപിള്ള, മജീഷ് കെ ആർ, മലയാലപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, വളർമതി, കെ എ പ്രസാദ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...