Saturday, May 10, 2025 11:13 pm

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട് യോഗത്തിന്റെ കർപ്പൂര താലം എഴുന്നള്ളത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കർപ്പൂര ദീപ്രപഭയാൽ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കർപ്പൂര താലം എഴുന്നള്ളത്ത്  സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് സംഘം ഭക്തിയുടെ നെറുകയിൽ ചുവടുകൾ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിടമ്പും ചാർത്തിയാണ് കർപ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്.

ശുഭ്രവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കർപ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങൾ ശീവേലിയിൽ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കൽ എത്തിയശേഷം, പടികൾ കഴുകി അവയിൽ കർപ്പൂരപൂജയും ആരാധനയും നടത്തി. തുടർന്ന് അയ്യപ്പദർശനത്തനു ശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി. 20 ന് മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗ പെരിയോൻ അമ്പാട് എ. കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത് ; വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം...

0
തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി...

ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്

0
ദില്ലി: ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്....

പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ഇരട്ട ജീവപര്യന്തം തടവും...

0
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍...

ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

0
ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ്...