Sunday, July 21, 2024 1:39 pm

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട് യോഗത്തിന്റെ കർപ്പൂര താലം എഴുന്നള്ളത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കർപ്പൂര ദീപ്രപഭയാൽ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കർപ്പൂര താലം എഴുന്നള്ളത്ത്  സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് സംഘം ഭക്തിയുടെ നെറുകയിൽ ചുവടുകൾ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിടമ്പും ചാർത്തിയാണ് കർപ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്.

ശുഭ്രവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കർപ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങൾ ശീവേലിയിൽ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കൽ എത്തിയശേഷം, പടികൾ കഴുകി അവയിൽ കർപ്പൂരപൂജയും ആരാധനയും നടത്തി. തുടർന്ന് അയ്യപ്പദർശനത്തനു ശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി. 20 ന് മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗ പെരിയോൻ അമ്പാട് എ. കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു

0
പന്തളം: പന്തളം ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു....

കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ പോത്തീസ് സ്വർണ്ണ മഹൽ നഗരസഭ പൂട്ടിച്ചു

0
തിരുവനന്തപുരം : തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കടുത്ത നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട്....

അഞ്ചലിലെ യുവാവിന്റെ അസ്വാഭാവിക മരണം ക്രൂര മര്‍ദ്ദനമേറ്റ് ; ബന്ധുക്കൾ അറസ്റ്റിൽ

0
കൊല്ലം : അഞ്ചലിലെ യുവാവിന്റെ അസ്വാഭാവിക മരണത്തിൽ വഴിത്തിരിവ്. ഇടയം സ്വദേശിയായ...

ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയില്‍ കാലിച്ചാക്ക് വിപണന കേന്ദ്രം ; ഗതാഗതം നിരോധിച്ച്...

0
കോഴിക്കോട് : വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍...