മല്ലപ്പള്ളിയിലും വെണ്ണിക്കുളത്തും വലിയ തോടുകള്‍ മാലിന്യ കേന്ദ്രങ്ങളായി മാറി : ഉറക്കം നടിച്ച് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : മല്ലപ്പള്ളിയിലെയും വെണ്ണിക്കുളത്തെയും വലിയ തോടുകള്‍ മാലിന്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പും മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് തോടുകളിലേക്ക് തള്ളുന്നത്. മല്ലപ്പള്ളി പഞ്ചായത്ത് ബസ്‌ സ്റ്റാന്റിനോട്‌ ചേര്‍ന്ന് ഒഴുകുന്ന വലിയ തോടിന്റെ വിവിധ ഭാഗങ്ങളിലാണ് മാലിന്യം കൂടുതല്‍ തള്ളുന്നത്. പ്ലാസ്റ്റിക്ക് കപ്പുകളും കവറുകളും ഭക്ഷണം പാക്ക് ചെയ്യുന്ന സാധനങ്ങളുമാണ് കൂടുതലും. തോട്ടില്‍ ഇപ്പോള്‍ നീരൊഴുക്ക് ഇല്ലെങ്കിലും ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ മഴക്കാലത്ത് മണിമലയാറ്റിലേക്കാണ് ഒഴുകി എത്തുന്നത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളാണ് മാലിന്യങ്ങള്‍ തള്ളുന്നത്തില്‍ മുമ്പിലെന്നാണ് നാട്ടുകാരുടെ പരാതി.

ഹരിതകര്‍മ്മസേന എല്ലാ മാസവും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍ മിക്ക വ്യാപാരികളും മാലിന്യം തോട്ടിലേക്ക് തള്ളുകയാണ്. വെണ്ണിക്കുളം ചന്തയോട് ചേര്‍ന്ന് ഒഴുകുന്ന വലിയ തോട്ടിലും പലയിടങ്ങളിലായി മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മണിമലയാറ്റിലെ കോമളം കടവിലാണ് തോട് വന്നു ചേരുന്നത്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. തോട്ടില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...